Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ദിലീപുമായുള്ള വിവാഹമോചനത്തിനൊരുങ്ങുന്ന മഞ്ജു വാര്യര്‍ ഉറച്ച തീരുമാനങ്ങളുമായി രംഗത്ത്.ഒരുമിച്ചു ജീവിച്ച പതിനാലു വര്‍ഷത്തിനിടയില്‍ വര്‍ഷത്തിനിടയില്‍ സമ്പാദിച്ച 80 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മഞ്ജു. ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്.കേസ് കോടതി പരിഗണിക്കുന്നത് ഈ മാസം 23 നാണ്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്നു ദിലീപ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി 23ന് തീരുമാനമെടുക്കും. കഴിഞ്ഞ മാസം അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയത്. മഞ്ജു ഒരുവര്‍ഷമായി തൃശൂരിലെ പുള്ളിലാണ് താമസം. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്.
ജീവനാംശം വേണ്ടെന്ന് മഞ്ജു നേരത്തേ തന്നെ തീരുമാനമെടുത്തിട്ടുള്ളതായി അവരുമായി അടുപ്പമുള്ളവർ പറയുന്നു. എന്നാൽ മഞ്ജുവിന്റെ അച്ഛനും മറ്റും ഇതിനോട് വിയോജിച്ചതാണ് വൈകാൻ ഇടയാക്കിയത്. വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പതിനഞ്ച് കോടി ജീവനാംശമായി ആവശ്യപ്പെടാനും തയ്യാറായത്. ഒരു പൈസ പോലും വാങ്ങാതെ വിവാഹം മോചനം നേടി ജീവിതം തിരിച്ചുപിടിക്കണം എന്ന അഭിപ്രായത്തിലാണ് മഞ്ജുവെന്ന് അവരുടെ സുഹൃത്തുക്കൾ പറയുന്നു.’ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ ഒരു മികച്ച തിരിച്ചുവരവാണ് മഞ്ജു നടത്തിയത്.ചിത്രത്തില്‍ താന്‍ അഭിനയിച്ച നിരുപമ എന്ന ആര്‍ജ്ജവമുള്ള കഥാപാത്രത്തെ പോലെ തന്നെ ഒരു റോള്‍ മോഡലാകാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു എന്നാണറിയുന്നത്.
Leave a Reply