Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:12 pm

Menu

Published on November 11, 2015 at 4:23 pm

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ കുസൃതികളുമായി മഞ്ജു വാര്യര്‍ വീണ്ടും വരുന്നു…!!!

manju-warrier-an-image-makeover

പ്രേക്ഷകര്‍ മറക്കാത്ത മഞ്ജു വാര്യര്‍ കഥാപാത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ അഭിരാമി. കുസൃതികളും വാശികളുമുള്ള അഭി. ആ അഭിയായി മഞ്ജു വാര്യര്‍ വീണ്ടുമെത്തുകയാണ് അടുത്ത ചിത്രത്തില്‍.

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്ന ജോയ് ആന്റ് ദ ബോയി എന്ന ചിത്രത്തില്‍ 20 കാരിയായട്ടാണ് മഞ്ജു എത്തുന്നത് എന്ന വാര്‍ത്ത നേരത്തെ വന്നതാണ്.ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമായി എത്തുന്ന മഞ്ജുവിന്റെ സ്വഭാവം അഭിരാമിയെ പോലെയായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കളിയും കുസൃതിയും തമാശകളും നിറഞ്ഞ ചിത്രത്തില്‍ ബോയി ആയി എത്തുന്നത് ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലൂടെ അരങ്ങേറ്റം കുറിച്ച സനൂപാണ്.തിരിച്ചുവരവില്‍ പക്വതയുള്ള സ്ത്രീകഥാപാത്രങ്ങള്‍ മാത്രം ചെയ്ത മഞ്ജുവിന്റെ ഒരു വേറിട്ട വേഷമായിരിക്കും ജോയി ആന്റ് ദ ബോയിയിലേത്.

Loading...

Comments are closed.

More News