Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 1:11 pm

Menu

Published on February 15, 2014 at 11:07 am

മഞ്ജു വാര്യര്‍ക്കും ലൈസന്‍സ് കിട്ടി…!!!ആരാധകരോട് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം

manju-warrier-gets-driving-license

ഡ്രൈവിങ് ലൈസന്‍സ് കിട്ടിയ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മഞ്‍ജുവാര്യർ. തൻറെ  പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ തരുന്ന സന്ദേശം പോലെ ജീവിതത്തില്‍ ആഗ്രഹിച്ചത് നേടാന്‍ പ്രായം ഒരു തടസ്സമെല്ലന്ന തിരിച്ചറിവാണ് ഈ ഡ്രൈവിങ് ലൈസന്‍സ് എന്ന് മഞ്ജു ഫേസ്ബുക്കിലെഴുതി. ഒരുപാട് ആളുകള്‍ നോക്കി നില്‍ക്കെ ഡ്രൈവിംഗ് ടെസ്റ്റിന് ഇറങ്ങിയപ്പോള്‍ അല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നു എന്നും നടി ഫെയ്സ്ബുക്കില്‍ കുറിച്ചു.ഡ്രൈവിംഗ് ടെസ്റ്റിനിടെ എടുത്ത ചിത്രങ്ങളും മഞ്ജു ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സുഹൃത്ത് അയച്ചുകൊടുത്ത ചിത്രമാണ് മഞ്ജു എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് മഞ്ജുവിൻറെ  നായകന്‍.ചിത്രത്തില്‍ നിരുപമ എന്ന വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News