Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:08 am

Menu

Published on October 1, 2013 at 1:08 pm

വരിക്കാശ്ശേരി മനയില്‍ മഞ്ജുവാര്യര്‍ വീണ്ടും…

manju-warrier-in-varikkasserimana

ഒറ്റപ്പാലം: വരിക്കാശ്ശേരി മനയുടെ മുറ്റത്ത് മാവിന്‍കൊമ്പിലെ ഊഞ്ഞാലില്‍ മലയാളത്തിൻറെ  പ്രിയനടി മഞ്ജുവാര്യര്‍. കല്യാണ്‍ ജ്വല്ലേഴ്സിനുവേണ്ടി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലെ അഭിനേത്രിയായാണ് വരിക്കാശേരി മനയില്‍ ചിത്രീകരിച്ച “ആറാം തമ്പുരാ”നിലെ “ഉണ്ണിമായ”യെ അനശ്വരമാക്കിയ ഓര്‍മകളുമായി മഞ്ജു വീണ്ടുമെത്തിയത്.
16 വര്‍ഷത്തിനുശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മഞ്ജു കേരളത്തിലാദ്യമായി ക്യാമറക്ക് മുന്നിലെത്തുകയായിരുന്നു. പാലക്കാട് പുത്തൂര്‍ സ്വദേശിയായ ശ്രീകുമാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഊഞ്ഞാലിലാടി മൊബൈലില്‍ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് ഡയലോഗ് പറഞ്ഞ് മഞ്ജു ഷോട്ട് ഭംഗിയാക്കി. പൈങ്കുളം വാഴാലിക്കാവ്, മുംബൈ ഫിലിംസിറ്റി എന്നിവിടങ്ങളിലായാണ് 40 സെക്കന്‍ഡ് നീളുന്ന മൂന്ന് പരസ്യങ്ങള്‍ ശ്രീകുമാര്‍ തയ്യാറാക്കുന്നത്. മഞ്ജുവിനൊപ്പം ഹിന്ദി സിനിമാതാരം ഐശ്വര്യറായും പരസ്യങ്ങളില്‍ വേഷമിടുന്നു. മുംബൈയിലെ ഒരു സീനില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുമുണ്ട്.
ഒക്ടോബറില്‍ പരസ്യ ചിത്രങ്ങള്‍ പുറത്തിറങ്ങും. “കൃഷ്” ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തിരു ആണ് ക്യാമറാമാന്‍. ജൂലൈയില്‍ മുംബൈ ഫിലിം സിറ്റിയില്‍ നടന്ന പരസ്യചിത്രീകരണത്തിലൂടെയാണ് മഞ്ജുവാര്യര്‍ രണ്ടാമതും അഭിനയലോകത്ത് മടങ്ങിയെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News