Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 10:45 pm

Menu

Published on January 12, 2017 at 12:24 pm

മഞ്ജു വാര്യർ സുന്ദരിയും ഹോട്ടുമാണെന്ന് തമന്ന …!!!

manju-warrier-is-hot-and-beautiful-says-thamana-and-shriya

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ സുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യൻ സുന്ദരികളായ തമന്നയും ശ്രീയ ശരണും. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുവിനെ കുറിച്ച് ഇരുവരും ഇങ്ങനെ പറഞ്ഞത്. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികമാർക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ തമന്നയും ശ്രിയയും മഞ്ജുവിന്‍െറ ഈ അഭിപ്രായത്തെ എതിർക്കുകയായിരുന്നു. വെളുത്ത മുഖസൗന്ദര്യവും കാണാന്‍ നല്ല ഭംഗിയും നടിമാർക്ക് വേണം എന്നതിനോട് താൻ യോജിക്കുന്നില്ലെന്ന് ശ്രിയയും എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ലെന്ന് തമന്നയും പറഞ്ഞു.

ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികമാരില്‍ മലയാളത്തെ പ്രതിനിധീകരിച്ച് മഞ്ജു വാര്യരും മറ്റ് ഇന്റസ്ട്രികളെ പ്രതിനിധീകരിച്ച് തമന്ന ഭാട്ടിയും ശ്രിയ ശരണും അമൈറ ദസ്‌റയുമായിരുന്നു പങ്കെടുത്തത്. കല്യാണിന്റെ പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ.ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല …ഇത്രയും പറഞ്ഞ് അവസാനിപ്പിക്കും മുമ്പേ തമന്നയും ശ്രിയയും അതിനിടയിൽ കയറി ഇടപെട്ടു. ക്ഷമിക്കണം നിങ്ങള്‍ അതി സുന്ദരിയാണ് എന്ന് ശ്രിയയും മഞ്ജു സുന്ദരിയും ഹോട്ടുമാണ് എന്ന് തമന്നയും അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ തമന്ന ഭട്ടിയും, ശ്രിയ ശരണും അമൈറ ദസ്‌റയും വെസ്റ്റേൺ സ്റ്റൈലിൽ എത്തിയപ്പോൾ മഞ്ജു വാര്യർ മാത്രം സാരിയിലായിരുന്നു എത്തിയത്.

സംവാദത്തിനിടെ സൗത്ത് ഇന്ത്യൻ നായികമാരുടെ സൗന്ദര്യവും സിനിമയും എന്ന വിഷയത്തെ കുറിച്ച് ചർച്ച വന്നപ്പോൾ സൗന്ദര്യം ഉള്ളവർക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമോ എന്ന ചോദ്യവും വന്നു. മനം എന്ന ചിത്രത്തിൽ താൻ സൗന്ദര്യം കുറഞ്ഞ സ്ത്രീയായാണ് അഭിനയിച്ചതെന്നും വെളുത്ത നിറവും നല്ല ഭംഗിയും നായികമാർക്ക് ആവശ്യമില്ലെന്നും ശ്രിയ പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച്, കഥാപാത്രത്തിന് ആന്തരിക സൗന്ദര്യമാണ് ആവശ്യമെന്നു മഞ്ജു വാര്യർ പറഞ്ഞു.അതിന് നല്ലൊരു ഉദാഹരണമാണ് കന്മദം എന്ന ചിത്രത്തിലെ താൻ അഭിനയിച്ച ഭാനു എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രം. കറുത്ത നിറവും പരുക്കൻ സ്വഭാവക്കാരിയായിരുന്നിട്ടും ആ കഥാപാത്രത്തിന്റെ ആന്തരിക ശക്തിയാണ് അവരെ കൂടുതൽ സൗന്ദര്യവതിയാക്കുന്നത്. സ്വഭാവം, സംസാരം, ജ്ഞാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യത്തെ വിലയിരുത്തേണ്ടതെന്നും മഞ്ജു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News