Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:03 pm

Menu

Published on June 3, 2014 at 1:42 pm

സൂര്യയുടെ നായികയായി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു

manju-warrier-offered-a-tamil-film-with-surya

പതിനാലു വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് നടന്‍ സൂര്യ നായകനായ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ താന്‍ കരാർ ഒപ്പിടുമെന്ന് മഞ്ജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്യഭാഷകളില്‍നിന്നും നിരവധി ഓഫറുകള്‍ മഞ്ജുവിന് ലഭിക്കുന്നതായാണ് റിപ്പോർട്ട്.തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയ്‌ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു.ഇപ്പോൾ ഇരുപത്തിയഞ്ചിലധികം ഓഫറുകളാണ് മഞ്ജുവിനെ തേടിയെത്തിയിട്ടുള്ളത്.തിയേറ്ററുകളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News