Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 4:15 pm

Menu

Published on February 18, 2014 at 11:57 am

അച്ഛനമ്മമാരാണ് ജീവിതത്തിലെപ്പോഴും കൂടെയുണ്ടാകുകയെന്ന് മഞ്ജു വാര്യർ

manju-warrier-replied-for-dileep

വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്ന മഞ്ജുവാര്യർ ഉഴവൂരില്‍ നടന്ന ഒരു ചടങ്ങിൽ വച്ച് തനിക്ക് എല്ലാ സിനിമാ ആസ്വാദകരുടെയും പ്രാർത്ഥനയുണ്ടാകണമെന്ന് പറഞ്ഞു. ഉഴവൂര്‍ ഒഎല്‍എല്‍ സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ നവീകരിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മഞ്ജു. 15 വർഷങ്ങൾക്കു ശേഷമാണ് താൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന തനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും മഞ്ജു പറഞ്ഞു. ഇപ്പോഴത്തെ കുട്ടികൾ മുതിർന്നവരെ വേണ്ടവിധത്തിൽ ബഹുമാനിക്കുന്നവരല്ലെന്നും മാതാപിതാക്കളോടുള്ള അവരുടെ സമീപനം നല്ലതല്ലെന്നും മഞ്ജു ഈ ചടങ്ങിൽ വച്ച് സംസാരിക്കുകയുണ്ടായി. എന്ത് പ്രശ്നമുണ്ടായാലും ഒന്നും പ്രതീക്ഷിക്കാതെ എപ്പോഴും അച്ഛനമ്മമാരായിരിക്കും കൂടെയുണ്ടാവുകയെന്നും താരം ഈ ചടങ്ങിൽ വച്ച് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News