Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുപാട് മാനസികസംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടന്നുപോയതെന്ന് നടി മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു മഞ്ജു. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് ഒരുപാട് അധ്വാനം വേണ്ടിവന്നുവെന്നും എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുണ്ടെന്നും ഇക്കാരണത്താല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാന്‍. ഇവിടെ എത്താന്‍ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്. അത്രയേറെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്, മഞ്ജു പറഞ്ഞു.
ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ തനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാന്‍ അനുവാദം തന്ന ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകന്‍ കമല്‍ സാറിനും നിര്‍മ്മാതാവിനും മഞ്ജു നന്ദി പറഞ്ഞു. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നെന്നും മഞ്ജു ചൂണ്ടിക്കാട്ടി.
വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് തനിക്ക് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു പ്രോജക്ടുകളിലും തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും മനസ്സ് നിറഞ്ഞ് ഓര്‍ക്കുന്നു. ഈ നേട്ടത്തില്‍ ഏറ്റവുമധികം സന്തോഷിക്കുമായിരുന്ന വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു.
Leave a Reply