Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:47 pm

Menu

Published on January 21, 2014 at 3:19 pm

സ്വന്തം പേരില്‍ നിന്നും ദിലീപിൻറെ പേര് നീക്കാന്‍ മഞ്ജുവിൻറെ പരസ്യം;മഞ്ജു ഗോപാലകൃഷ്ണന്‍ വീണ്ടും മഞ്ജുവാര്യരാകും

manju-warrier-to-remove-dileeps-name-from-her-name-for-passport

തൃശൂര്‍: ദിലീപിനെ ജീവിതത്തില്‍ നിന്നു മാത്രമല്ല, പാസ്‌പോര്‍ട്ടില്‍ നിന്നു നീക്കാനും മഞ്ജു വാര്യര്‍ തീരുമാനിച്ചു.തൻറെ പാസ്‌പോര്‍ട്ടില്‍നിന്ന് പേരും വിലാസവും തിരുത്തിക്കൊണ്ടാണ് ദിലീപുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കുന്നത്.ഇതിനായുള്ള നടപടികള്‍ മഞ്ജു ആരംഭിച്ചത്രെ.മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ് മഞ്ജുവിൻറെ പാസ്‌പോര്‍ട്ടിലെ പേര്. ദിലീപിൻറെ യഥാര്‍ഥ പേരാണ് ഗോപാലകൃഷ്ണന്‍. ഇത് മാറ്റി മഞ്ജു വാര്യര്‍ എന്ന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താനുള്ള നിയമപരമായ നടപടിക്രമമെന്ന നിലയില്‍ ഇക്കാര്യം അവര്‍ പരസ്യം ചെയ്തിരിക്കുകയാണ്.കെ 2256832 എന്ന നമ്പറിലുള്ള പാസ്‌പോര്‍ട്ടിലെ വിലാസവും മാറ്റുന്നുണ്ട്.നിലവിലെ വിലാസം ദിലീപിന്റേതാണ്.ഇതിന് പകരം ജനിച്ചുവളര്‍ന്ന തൃശൂരിലെ പുള്ളിലുള്ള വീടിൻറെ വിലാസമാണ് ചേര്‍ക്കുന്നത്.കഴിഞ്ഞ ജൂണ്‍ മുതല്‍ ഇവിടെയാണ് മഞ്ജു താമസിക്കുന്നത്.വിവാഹമോചനത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നുണ്ടന്ന ആഭ്യൂഹങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു പേരുമാറ്റം വാര്‍ത്തകള്‍ക്ക് കൂടുതല്‍ ചൂട് പകരുന്നു. 1998ല്‍ ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് നിന്ന മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്.പരസ്യ രംഗത്തുകൂടെ മഞ്ജു ക്യാമറയ്ക്ക മുന്നിലെത്തിയപ്പോൾ തന്നെ ദിലീപുമായി വിവാഹമോചന നടപടികള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.മഞ്ജുവിൻറെ മടങ്ങിവരവ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായും ഈയിടെ വാര്‍ത്തകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News