Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 2:53 am

Menu

Published on December 3, 2014 at 5:22 pm

മഞ്ജു വാര്യര്‍ക്ക് കലാശ്രീ പുരസ്‌കാരം കിട്ടിയതിനെതിരെ പ്രതിഷേധം

manju-warriers-kala-sree-award-in-controversy

കൊച്ചി: മഞ്ജു വാര്യര്‍ക്ക് സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതിഷേധം. നവനീതം കള്‍ച്ചറല്‍ സൊസൈറ്റിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലധികം നൃത്ത രംഗത്ത് നിന്ന് മാറി നിന്ന മഞ്ജുവിന് എങ്ങനെയാണ് ഈ പുരസ്‌കാരം ലഭിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം.കുച്ചിപ്പുടിക്കുളള കലാശ്രീ പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് നൽകിയത്. വിവാഹ ശേഷം സിനിമയോടും നൃത്തത്തോടും വിടപറഞ്ഞ മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ചിലങ്കയണിഞ്ഞത്. പിന്നീട് ദിലീപുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതിന് ശേഷമായിരുന്നു മഞ്ജു നൃത്തവേദികളില്‍ സജീവമാകാൻ തുടങ്ങിയത്. മികച്ച നര്‍ത്തകിയെന്ന് പേരെടുത്ത ആളാണ് മഞ്ജു വാര്യര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് തവണ കലാപ്രതിഭയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News