Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:48 pm

Menu

Published on May 10, 2019 at 5:17 pm

നിങ്ങൾ ദു:സ്വപ്നങ്ങൾ കാണാറുണ്ടോ??

mantras-to-avoid-bad-dreams

സ്വപ്നങ്ങൾ കാണാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പക്ഷേ, ചില സ്വപ്നങ്ങൾ അകാരണമായി നമ്മെ ഭയപ്പെടുത്തുകയും ചിലപ്പോൾ ഉറക്കം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു എത്തിച്ചേരുകയും വരാം. കൂടുതലും പകൽ സമയങ്ങളിൽ നമ്മൾ വ്യാപൃതമായിരിക്കുന്നതോ സംസാരിക്കുന്നതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാവാം സ്വപ്നത്തിൽ കാണുക. കുട്ടികളിൽ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നു കഴിഞ്ഞാൽ , രാത്രിയോടുള്ള ഭയവും ഉറങ്ങാനുള്ള വിമുഖതയും വർധിച്ചു വരും.

ദുഃസ്വപ്നങ്ങൾ കാണുന്നത് ഒഴിവാക്കാൻ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏക പോംവഴി. രാത്രിയോടുള്ള ഭയം കുറയ്ക്കാനും ദുഃസ്വപ്നം കാണാതിരിക്കാനും അർജ്ജുനൻ പത്ത് ചൊല്ലുന്ന ഒരു പതിവ് പണ്ടുകാലം മുതലേ നിലനിൽക്കുന്നു. ഭഗവാൻ കൃഷ്ണന്റെ ഉറ്റ സുഹൃത്തായ അർജ്ജുനന്റെ പത്തു നാമധേയങ്ങളാണിവ. “അർജ്ജുനൻ, ഫൽഗുനൻ, പാർഥൻ, വിജയനും വിശ്രുതമായ പേർ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യഭയങ്ങൾ അകന്നു പോം നിർണ്ണയം”

രാത്രിയിൽ കിടക്കാൻ നേരത്ത് ശ്രീരാമദേവന്റെ പരമഭക്തനായ ഹനുമാനെ പ്രാർത്ഥിച്ചു കിടക്കുന്നതും ദുഃസ്വപ്നം കാണാതിരിക്കാൻ നല്ലതാണ്.“ആലത്തിയൂർ ഹനുമാനെ പേടിസ്വപ്നം കാട്ടല്ലേ പേടിസ്വപ്നം കാട്ടിയാൽ ഹനുമാന്റെ വാലാൽ തട്ടിയും മുട്ടിയും ഉണർത്തേണമേ”

ഉറങ്ങാൻ കിടക്കുമ്പോൾ “അച്യുതായ നമഃ അനന്തായ നമഃ വാസുകയേ നമഃ ചിത്രഗുപ്തായ നമഃ വിഷ്ണവേ ഹരയേ നമഃ” എന്ന മന്ത്രം ജപിക്കുന്നതും സുഖനിദ്രയ്ക്കു സഹായകമാകും.

Loading...

Leave a Reply

Your email address will not be published.

More News