Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:54 pm

Menu

Published on April 27, 2013 at 6:43 am

മാവോയിസ്റ്റുകളെന്ന് പറഞ്ഞ് നാലംഗ സംഘം ചികില്‍സയ്ക്കെത്തി

maoist-grup-of-peoples-came-to-medical-check-up

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മാവോയിസ്റ്റുകളെന്ന് പരിചയപ്പെടുത്തി നാലംഗ സംഘം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഒരു സ്ത്രീയുള്‍പ്പെടെ നലു പേരാണ് മുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും യാത്രയ്ക്കിടെ മുറിവു പറ്റിയതിനാല്‍ ചികില്‍സ നല്‍കണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യമെന്ന് ആശുപത്രിയിലെ നേഴ്സ് പൊലീസിനോട് പറഞ്ഞു. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ സംഘം മടങ്ങിപ്പോകുകയായിരുന്നു.

 

ആശുപത്രി അധികൃതര്‍ അറിയിച്ചതനുരിച്ച് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.മുണ്ടേരി വനമേഖലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News