Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:30 pm

Menu

Published on March 12, 2014 at 11:55 am

വിധവകളെ വിവാഹം കഴിക്കുന്നവർക്ക് സൗജന്യ ഹണിമൂണ്‍ ടിക്കറ്റ്

marry-a-widow-get-a-government-sponsored-honeymoon

റായ്പൂര്‍: വിധവയായ സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്ക് സ്പെഷ്യൽ ഓഫറുമായി നേച്ചര്‍ കെയര്‍ – സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടന രംഗത്തെത്തിയിരിക്കുന്നു.നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹണിമൂണ്‍ യാത്രയാണ് സംഘടന ഓഫർ ചെയ്തിരിക്കുന്നത്.എവിടെ പോകണമെന്ന് ദമ്പതികൾക്ക് തീരുമാനിക്കാവുന്നതാണ്.കൂടാതെ ദമ്പതികൾക്ക് വീടോ,ജോലിയോ ആവശ്യമുണ്ടെങ്കിൽ അതും സാധിച്ചു കൊടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു.വിധവകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടനയുടെ ഡയറക്ടറായ വിനീത പാണ്ഡെ പറഞ്ഞു. അക്ഷയ ത്രിതീയ നാളായ മെയ് രണ്ടിന് വിവാഹങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ചൗബി കോളനിയിലെ മഹാരാഷ്ട്ര മണ്ഡലില്‍ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര,ഗുജറാത്ത്,ഒഡീഷ,ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 75പുരുഷന്മാരും 55 സ്ത്രീകളും പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News