Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on November 12, 2013 at 10:05 am

മംഗള്‍യാന്‍ ഒരു ലക്ഷം കിലോമീറ്റര്‍ അകലെ

mars-orbiter-raised-to-over-1-lakh-km

ചെന്നൈ:ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍െറ ഭ്രമണപഥം വികസിപ്പിക്കാനുള്ള രണ്ടാം ഘട്ട ശ്രമം വിജയകരമായി പൂര്‍ത്തിയാക്കി.ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാംഘട്ട ശ്രമത്തില്‍ മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന കഴിഞ്ഞതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.നാലാം ഭ്രമണംപഥം വികസിപ്പിക്കാന്‍ തിങ്കളാഴ്ച നടന്ന ശ്രമം ഭാഗികമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ശ്രമിച്ചത്.78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്.മംഗള്‍യാന്‍ പേടകത്തിന്റെ ഭൂഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം ഇപ്പോള്‍ 118642 കിലോമീറ്ററാണ്.ഭൂമിയില്‍നിന്ന് 71623 കിലോമീറ്റര്‍ അകലെ ആയിരുന്ന പേടകത്തെ തിങ്കളാഴ്ച ഒരുലക്ഷം കിലോമീറ്റര്‍വരെ അകലെ എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.നിശ്ചയിച്ചിരുന്നത്.എന്നാല്‍, 78276 കിലോമീറ്റര്‍ അകലെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. അതിനാല്‍ ചൊവ്വാഴ്ച വീണ്ടും ശ്രമിക്കുകയായിരുന്നു.അഞ്ചാം തവണ 1,92,000 കി.മീറ്റര്‍ അകലേക്കാണ് ഉപഗ്രഹം നീങ്ങണ്ടേത്.പേടകത്തിന്റെ കുതിപ്പിനായി പ്രധാന സജ്ജീകരണങ്ങള്‍ക്കുപുറമെ,അധിക സജ്ജീകരണങ്ങളുണ്ട്.എന്‍ജിനിലേക്ക് ദ്രവഇന്ധനം വിട്ടുകൊടുക്കാന്‍ വാല്‍വുണ്ട്.വാല്‍വിനെ നിയന്ത്രിക്കാന്‍ കോയിലുകളും.നവംബര്‍ ഏഴുമുതല്‍ നടത്തിയ ആദ്യ മൂന്നു ശ്രമങ്ങളില്‍ പ്രധാന കോയിലാണ് പ്രവര്‍ത്തിപ്പിച്ചത്.ആ മൂന്നു ശ്രമങ്ങളും വിജയിച്ചതിനാലാണ് പേടകം എഴുപതിനായിരം കിലോമീറ്റര്‍ കടന്നത്.എന്നാല്‍,വാല്‍വിന്റെ നിയന്ത്രണത്തിനുള്ള പ്രധാന കോയിലും അധികമായുള്ള കോയിലും തിങ്കളാഴ്ച പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നു.അങ്ങനെ ചെയ്തപ്പോള്‍ ഇന്ധനത്തിന്റെ ഒഴുക്കു നിലച്ചുപോയി.മറ്റു സംവിധാനങ്ങള്‍കൊണ്ട് പ്രവര്‍ത്തനം നടത്തിയെങ്കിലും ഭ്രമണപഥ വികസനത്തിനുള്ള മംഗള്‍യാന്റെ കുതിപ്പിന് ഉദ്ദേശിച്ച വേഗം കിട്ടിയില്ല.സെക്കന്‍ഡില്‍ 130 മീറ്റര്‍ വേഗത്തിനുപകരം 35 മീറ്റര്‍മാത്രം.അതിനാലാണ് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ കഴിയാതിരുന്നത്.16നാണ് അഞ്ചാം ഭ്രമണപഥം വികസിപ്പിക്കല്‍ തീരുമാനിച്ചിരിക്കുന്നത്.ഡിസംബര്‍ ഒന്നിന് അര്‍ധരാത്രി 12.45നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയെ ലക്ഷ്യമാക്കി യാത്ര തുടങ്ങുക.ഇതിനിടെ അഞ്ചു തവണ ഭ്രമണപഥം വികസിപ്പിച്ച് രണ്ടു ലക്ഷം കി.മീറ്റര്‍ അകലെ എത്തിക്കുകയാണ് ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published.

More News