Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on November 11, 2013 at 4:19 pm

മംഗള്‍യാന്റെ ഭ്രമണപഥം വികസിപ്പിക്കാനുള്ള ശ്രമത്തിൽ പാളിച്ച

mars-orbiter-raising-falls-short-of-target

ബാംഗ്ലൂര്‍:ചൊവ്വയെ ചുറ്റാനുള്ള ഇന്ത്യയുടെ ബഹിരാകാശപേടകം മംഗള്‍യാനിന്റെ നാലാം ഭ്രമണപഥം വികസിപ്പിക്കാനുള്ള ശ്രമത്തില്‍ പാളി.മുന്‍നിശ്ചയിച്ച പ്രകാരം പഥത്തെ 71,636 കിലോമീറ്ററില്‍ നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ വരെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പാളിച്ചയുണ്ടായത്.കമാന്‍ഡ് സെന്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശം അനുസരിച്ച് മംഗള്‍യാന് നാലാം ഭ്രമണപഥത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.നാളെ രാവിലെ വീണ്ടും ശ്രമം നടത്തുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.അതിനുശേഷം നവംബര്‍ പതിനാറിനാണ് അടുത്ത ശ്രമം നടക്കുക.പേടകത്തിന്റെ ഒപ്പമുള്ള ചെറിയ ദ്രവയിന്ധന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പഥത്തെ വലുതാക്കുന്നത്.രണ്ടു ശ്രമങ്ങള്‍ കൂടി കഴിയുമ്പോള്‍ പേടകം ഭൂമിയില്‍നിന്ന് 1,92,000 കിലോമീറ്റര്‍വരെ അകലെയെത്തുമെന്നാണ് പ്രതീക്ഷ.വെള്ളിയാഴ്ച രണ്ടാംഘട്ടമായി ഭ്രമണപഥം 40,186 കിലോമീറ്ററിലേക്ക് വികസിപ്പിച്ചിരുന്നു. ശനിയാഴ്ച മംഗള്‍യാനെ 707 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് മൂന്നാംഘട്ടമായ 71,636 കിലോമീറ്ററിലേക്ക് എത്തിച്ചത് ഭൂമിക്കുചുറ്റുമുള്ള പഥം വിട്ട് ചൊവ്വയെ ചുറ്റാനായി പേടകം നിര്‍ണായക യാത്ര തുടങ്ങുക ഡിസംബര്‍ ഒന്നിനാണ്.ആ യാത്ര മുന്നൂറ് ദിവസമെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News