Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:33 pm

Menu

Published on September 26, 2018 at 10:55 am

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മാവോയിസ്റ്റ് എത്തി

mavoist-outfit-members-at-pookode-veterinary-college-in-wayanad-kalpetta

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം. മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതോടെ സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സർവകലാശാലാ പരിസരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു.

മൂന്നംഗ സംഘമാണ് എത്തിയതെന്നും ആയുധധാരികളായ ഇവർ ആദ്യം തന്റെ ഫോൺ തട്ടിയെടുത്തെന്നും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരനായ പ്രഭാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഫോൺ പരിശോധിച്ച ശേഷം പരിസരത്ത് പോസ്റ്ററുകൾ പതിച്ചു. പോസ്റ്ററുകൾ മാറ്റിയാൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. മടങ്ങാൻ നേരം ഫോൺ മടക്കിനൽകിയെന്നും പ്രഭാകരൻ പറഞ്ഞു.

ഇതിനിടെ, അതിർത്തി വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഊട്ടിക്കടുത്ത് മഞ്ചൂരിൽ പൊലീസ് സ്റ്റേഷന് ചുറ്റും മണൽ ചാക്കുകൾ അടുക്കി സംരക്ഷണ വേലി തീർത്തു. അതിർത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷൻ വനം വകുപ്പ് ഓഫിസുകൾക്ക് നേരത്തെ ചുറ്റുമതിലുകളും വാച്ച് ടവറുകളും നിർമിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News