Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :ഇപ്പോൾ യുവ നടന്മാര്‍ ജാഡ കാണിക്കുന്നവരാണെന്ന തരത്തിലുള്ള കഥകകളാണ് പുറത്തുവരുന്നത് . നിവിന്‍ പോളിയാണ് ഈ കഥയിലെ നായകന്‍ . പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലെ വേഷം നിവിന്‍ നിരസിച്ചതായാണ് വാര്‍ത്തകള്‍.ക്ക് കാരണം.ഗീതാഞ്ജലിയുടെ സെറ്റില്‍ നിന്നും നാലു പ്രാവശ്യത്തോളം ലാല്‍ ഫോണ്‍ വിളിച്ചിട്ടും നിവിന്‍ അറ്റന്റു ചെയ്തില്ലത്രേ. എന്നാല്‍ തൊട്ടടുത്ത നിമഷം ഇന്നസെന്റ് വിളിച്ചപ്പോള്‍ എടുക്കുകയും നായകനല്ലാത്ത റോള്‍ തനിക്ക് വേണ്ടന്നു പറഞ്ഞെന്നുമാണ് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. നിവിന്‍ നിരസിച്ച വേഷത്തിന് നിഷാനാണ് നറുക്ക് വീണിരിക്കുന്നത് . ചിത്രത്തിലെ വേഷം തനിക്ക് ഭാഗ്യമാകും എന്ന പ്രതീക്ഷയിലാണ് നിഷാന്‍ .പുതുതായി രംഗത്ത് വന്നവരിൽ പലരും കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ കഴിവ് തെളിയിച്ചവരാണ് .നിവിന്‍ പോളി, ഫഹദ് ഫാസില്‍,ദുല്‍ക്കാര്‍ സല്‍മാന്‍ തുടങ്ങിയവരാണ് യുവ താരങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളത് . എന്നാൽ ഇവരിൽ പലരും ജാഡ കാണിക്കുന്നവരാണെന്നാണ് റിപ്പോർട്ട് .
Leave a Reply