Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മറ്റ് മെഡിക്കല്‍ ജീവനക്കാരുടേയും ശമ്പളം വർദ്ധിപ്പിക്കുവാന്‍ സൗദിആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വേതന വര്‍ദ്ധനവിന്റെ ആനുകൂല്യം വിദേശ ജീവനക്കാര്‍ക്കും ലഭിക്കും. ആരോഗ്യ രംഗത്ത് നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും കൂടുതല്‍ വിദഗ്ധരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുവാനുമാണ് വേതനവര്‍ദ്ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലായ അണ്ടര്‍ സെക്രടറി ഡോ തുറൈഫ് അല്‍ അയ്മ വ്യക്തമാക്കി.
എല്ലാവര്‍ക്കും തൃപ്തികരമായ രീതിയിലായിരിക്കും വേതന വര്‍ദ്ധന വരുത്തുകയെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്ന ഓഫിസ് ജീവനക്കാർക്ക് ഇരുപത് ശതമാനം അലവൻസ് നൽകുവാനും മന്ത്രാലയം തീരുമാനിച്ചു.
Leave a Reply