Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിന്നാമിനുങ്ങിലെ മിന്നുന്ന പ്രകടനത്തിലൂടെ സുരഭി ഇന്ത്യയുടെ മികച്ച നടിയായി മാറിയപ്പോള്‍ അത് മലയാളത്തിനും അഭിമാനിക്കാവുന്ന നിമിഷമായി മാറി.
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 2003-ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി. ആര്യാടന്‍ ഷൌക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാഹിന എന്ന പെണ്‍കുട്ടിയായാണ് മീര എത്തിയത്.
നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് മാതൃസ്നേഹത്തിന്റെ കഥയാണ് പറഞ്ഞത്. ഈ ചിത്രത്തില്‍ സുരഭി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരു പറയുന്നില്ല. മകള്‍ക്കു വേണ്ടി ജീവിക്കുന്ന ഒരമ്മ. മകള്‍ ചീരുവിന്റെയും അമ്മയുടെയും നൊമ്പരപ്പെടുത്തുന്ന സിനിമയായിരുന്നു മിന്നാമിനുങ്ങ്.മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മാത്രം മലയാളി നടിയാണ് സുരഭി.
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ ജനിക്കുന്നത് ബംഗാളിയിലും മലയാളത്തിലും തമിഴിലുമാണെന്ന് നിരൂപകര്‍ പ്രശംസിക്കാറുണ്ടെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം വളരെ അപൂര്‍വ്വമായി മാത്രമേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മാത്രം മലയാളി നടിയാണ് സുരഭി.
1968-ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തില്‍ ആദ്യം എത്തിക്കുന്നത്. പിന്നീട് 1972-ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986-ല്‍ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി.
Leave a Reply