Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മലയാള സിനിമ ലോകത്ത് ചരിത്ര നേട്ടം കുറിച്ച ദൃശ്യം കോപ്പിയടി വിവാദത്തില്‍. ബോളിവുഡ് സിനിമാ നിര്‍മാതാവ് എക്താ കപൂര്‍ ആണ് ദൃശ്യത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2005ല്‍ പുറത്തിറങ്ങിയ ജപ്പാനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ‘ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്’ എന്ന നോവലിന്റെ കഥ കോപ്പിയടിച്ചാണ് ദൃശ്യം നിര്‍മിച്ചതെന്നാണ് എക്താ കപൂറിന്റെ ആരോപണം. നോവലിന് തനിക്ക് പകർപ്പവകാശമുള്ളതിനാലാണ് താൻ രംഗത്തെത്തിയിരിക്കുന്നത് എന്ന് എക്താ കപൂർ വ്യക്തമാക്കി. വിവരങ്ങൾ കാണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നാണ് എക്ത കപൂറിന്റെ പ്രചാരണം. എന്നാല്‍, ഇത്തരമൊരുരു വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും കോപ്പിയടി ആരോപണത്തില്‍ കഴമ്പില്ലെന്നും വ്യക്തമാക്കി ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തുജോസഫ് രംഗത്തെത്തി.
ദൃശ്യത്തിന്റെ ബോളിവുഡ് പ്രവേശനം തടയാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
–

Leave a Reply