Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:06 am

Menu

Published on July 28, 2013 at 8:42 pm

ഐ പി എല്‍ വാതുവെപ്പ്: മെയ്യപ്പന് പങ്കില്ലെന്ന് അന്വേഷണ സമിതി

meppayyan-not-involved-in-ipl-booking-case

കൊല്‍ക്കത്ത: ഐ പി എല്‍ ആറാം സീസണില്‍ നടന്ന ഒത്തുകളിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്രയ്ക്കും ഗുരുനാഥ് മെയ്യപ്പനും പങ്കില്ലെന്ന് ബി സി സി ഐ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി കണ്ടെത്തി. അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ ബി സി സി ഐ വര്‍ക്കിങ് കമ്മിറ്റിയും ഐ പി എല്‍ ഗവേണിങ് കൗണ്‍സിലും ആഗസ്ത് രണ്ടിന് വീണ്ടും ചേരുമെന്ന് ബി സി സി ഐ വൈസ് പ്രസിഡന്റ് നിരഞ്ജന്‍ ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Loading...

Leave a Reply

Your email address will not be published.

More News