Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച് തമാശ രൂപേണ നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് അന്ന രേഷ്മ രാജന്‍ എന്ന ലിച്ചിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ തങ്ങളെ വിമര്‍ശിച്ച സംവിധായകന്‍ അഷിഖ് അബുവിന് മറുപടിയുമായി ഓണ്‍ലൈന്‍ മാധ്യമം മെട്രോമാറ്റിനി.
മെട്രോമാറ്റിനിയുമായി നടന്ന ഒരു ഫേസ്ബുക്ക് മെസ്സഞ്ചര്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. കുറച്ചുകാലംമുമ്പ് ചില മഞ്ഞ സിനിമാവാരികകള്‍ അവരുടെ ഭീഷണികാര്‍ഡുകള്‍ കാട്ടി സിനിമകളേയും സിനിമാക്കാരേയും ഭീഷണിപ്പെടുത്തുമായിരുന്നു. ആ ദുരാചാരത്തിന്റെ ഡിജിറ്റല്‍ വേര്‍ഷനുകള്‍ ഇപ്പോളൊരുപാടുണ്ട്, അവരില്‍ ഏറ്റവും സീനിയര്‍ ഈ മാറ്റിനി സൈറ്റാണ്. ഇപ്പോളവര്‍ ഒരുപടികൂടി മുന്നോട്ടുവന്നു, വ്യക്തിഹത്യക്കും സൈബര്‍ ആക്രമണത്തിനും പ്രേരിപ്പിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ ആരംഭിച്ചിരിക്കുകയാണ്. ഇവരെ സൂക്ഷിക്കുക, എന്നായിരുന്നു ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനു മറുപടിയുമായാണ് മെട്രോമാറ്റിനി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
മെട്രോമാറ്റിനിയുടെ ഫേസ്ബുക്ക് കുറിപ്പ്……..
പ്രിയ ആഷിഖ് അബു അറിയുന്നതിന്
1. അന്ന രാജന്‍ എന്ന നടിയെ കുറിച്ച് ഞങ്ങള്‍ ഒരു വാര്‍ത്ത എഴുതിയതു നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ,അതിനെതിരെ നിങ്ങള്‍ ഫേസ്ബുക്കിലൂടേ പ്രതികരിച്ചതും കണ്ടു , ആ വാര്‍ത്ത തുടങ്ങിവച്ചത് ഞങ്ങള്‍ അല്ല … കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശനിയാഴ്ച രാത്രിയിലും , പിറ്റേ ദിവസം ഞായറാഴ്ച രാവിലെയും പോസ്റ്റ് ചെയ്തുവാര്‍ത്തയുടെ ഫോള്ളോ അപ്പ് മാത്രമാണ് മെട്രോമാറ്റിനി Facebookലൂടെ ഷെയര്‍ ചെയ്തത് , ഏറ്റവും അവസാനം ആ വാര്‍ത്ത കൊടുത്ത് ഞങ്ങളാണ് എന്ന് പറയാം , പക്ഷെ ആ വാര്‍ത്ത ആദ്യം കൊടുത്തത് മെട്രോമാറ്റിനി ആണ് എന്ന രീതിയില്‍ ഒരുപാടു പ്രതിഷേധങ്ങള്‍ കണ്ടു താങ്കളുടെ പേജിലും കണ്ടു … വാര്‍ത്ത കൊടുത്തു എന്ന് നമ്മള്‍ സമ്മതിക്കുന്നു , അതില്‍ അന്ന രാജന്‍ ഉണ്ടായ ബുദ്ധിമുട്ടുകളയില്‍ ഖേദം പ്രകടിപ്പിക്കുന്നു …
2. രണ്ടാമത് ആഷിഖ് അബു ഷെയര്‍ ചെയ്തിരിക്കുന്ന ചാറ്റ് മെസ്സേജ് മെട്രോമാറ്റിനിയുടെ ഓഫീസില്‍ നിന്നോ , ഫേസ്ബുക് പേജില്‍ നിന്നോ ഉണ്ടായിട്ടുള്ളതല്ല , അത് വ്യാജ ചാറ്റ് മെസ്സേജ് ആണ് എന്ന് അറിയിക്കുന്നു – അത് എവിടെ വേണെമെങ്കിലും നമുക്ക് ബോധിക്കാന്‍ കഴിയും.
വീണ്ടും പറയന്നു വാര്‍ത്ത നമ്മള്‍ കൊടുത്തിട്ടുണ്ട് അതില്‍ നമ്മള്‍ ഖേദിക്കുന്നു ,പക്ഷെ ചാറ്റ് മെസ്സേജ് സ്‌ക്രീന്‍ ഷോട്ട് Fake ആണ്.
ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച് തമാശ രൂപേണ അന്ന രേഷ്മ രാജന്‍ നടത്തിയ ഒരു പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ആരാധകരെ പ്രകോപിപ്പിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി. ഇതാണ് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അന്നയ്ക്ക് നേരെ കടുത്ത ആക്രമണം നടത്തുകയുമായിരുന്നു.
ഇതേതുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.
Leave a Reply