Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സെലബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും മറ്റും മോശം കമന്റുകളിടുന്നത് ചിലരുടെ പതിവാണ്. ചിലര്‍ ഇക്കാര്യത്തിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ടെങ്കിലും ഇതൊന്നും അത്ര കാര്യമാക്കാതെ ഒഴിവാക്കുന്നവരാണ് കൂടുതല്‍.
ഇതേ പോലത്തെ ഒരു അനുഭവം കഴിഞ്ഞ ദിവസം ഗായകന്‍ എം.ജി ശ്രീകുമാറിനുമുണ്ടായി. എന്നാല്‍ ഇതിന് അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ഈ സംഭവത്തെ കുറിച്ചു പറഞ്ഞ് വീണ്ടും പോസ്റ്റിടാനൊന്നും നില്‍ക്കാതെ അനാവശ്യം പറഞ്ഞയാളിന് ചുട്ട മറുപടി നല്‍കുകയാണ് എം.ജി ശ്രീകുമാര്‍ ചെയ്തത്. ഇത്തരം കമന്റുകളുമായി വന്നാല്‍ തന്റെ പ്രതികരണം ഇങ്ങനെ തന്നെയാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

തന്നെ കളിയാക്കുന്ന ട്രോളുകളും മറ്റും ഒരുപാട് ആസ്വദിക്കാറുണ്ട്. അതെല്ലാം ഷെയര്‍ ചെയ്യാറുമുണ്ട്. അതൊക്കെ ഒരുപാടിഷ്ടവുമാണ്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു ആനയുടെ ഫോട്ടോയാണ് താന്‍ പോസ്റ്റ് ചെയ്തത്. അതിനു താഴെ തീര്‍ത്തും അസഭ്യമായ ഒരു കമന്റ് പറയേണ്ടതിന്റെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. നല്ല പ്രതികരണം മാത്രമാണ് ഇത്രയും നാള്‍ ആളുകളില്‍ നിന്ന് ഫേസ്ബുക്ക് വഴി തനിക്ക് ലഭിച്ചിട്ടുളളത്. തിരിച്ചും അങ്ങനെ തന്നെ. ഇത്തരമൊരു സംഭവും ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമ നടപടിയ്‌ക്കൊന്നും പോകാനില്ല. സ്വാഭാവികമായും ഒരു മനുഷ്യന്‍ പറയുന്ന മറുപടി നല്‍കി. അയാള്‍ക്ക് പിന്നെ തിരിച്ചൊന്നും പറയാനുമില്ല. ഇങ്ങനെയൊക്കെ ചെയ്താല്‍ എന്റെ പ്രതികരണം ഇങ്ങനെ തന്നെയാകും, എം.ജി ശ്രീകുമാര്‍ വ്യക്തമാക്കി.
Leave a Reply