Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on April 8, 2014 at 12:09 pm

വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് സിഗ്നലുകള്‍ കണ്ടെത്തി; അന്വേഷണം നിര്‍ണായകമായ വഴിത്തിരിവിലേക്ക്

mh370-search-signals-consistent-with-those-from-black

പെര്‍ത്ത്‌: :ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സിന്റേതെന്നു കരുതുന്ന പുതിയ സിഗ്നലുകള്‍ കണ്ടെത്തി. ഒരു മാസം നീണ്ട അന്വേഷണത്തില്‍ ലഭിച്ച ഏറ്റവും നിര്‍ണായക തുമ്പാണിതെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇന്നേക്ക് ഒരുമാസം പിന്നിടുമ്പോഴാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരുമായി വിമാനത്തിന്റെ ബ്ലാക്കബോക്‌സ് സിഗ്നലുകള്‍ ലഭിച്ചത്. പെര്‍ത്തില്‍ നിന്ന് 1680 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്ന കപ്പലിന് തിങ്കളാഴ്ച ബ്ലാക്ക് ബോക്‌സില്‍നിന്ന് തുടര്‍ച്ചയായി സിഗ്‌നലുകള്‍ ലഭിച്ചു. ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലായ ‘ഓഷ്യന്‍ ഷീല്‍ഡി’നാണ് സിഗ്‌നലുകള്‍ ലഭിച്ചത്. തെരച്ചില്‍ മേഖലയില്‍ 4,500 മീറ്റര്‍ ആഴമുള്ള പ്രദേശത്തുനിന്നാണ് സിഗ്നല്‍ ലഭിച്ചതെന്നാണ് സൂചന.സ്ഥാനം നിര്‍ണയിച്ചാല്‍ യുഎസ് നാവികസേനയുടെ ആളില്ലാ അന്തര്‍വാഹിനിയായ ബ്ലൂഫിന്‍ ഉപയോഗിച്ച് ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. കടലിന്റെ ആഴം ദൗത്യത്തിന്റെ സമയ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും എന്നാണ് സൂചന. ബ്രിട്ടീഷ് കപ്പലായി ‘എച്ച്എംഎസ്എക്കൊ’യും ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താന്‍ മേഖലയില്‍ എത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലും ചൈനീസ്, ഓസ്‌ട്രേലിയന്‍ കപ്പലുകള്‍ക്കു സിഗ്നലുകള്‍ ലഭിച്ചിരുന്നു. അതേസമയം, ഇതെല്ലാം വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍നിന്നുള്ളതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ബ്ലാക്‌ബോക്‌സിന്റെ ബാറ്ററിയുടെ ആയുസ് 30 ദിവസമാണ്. അഞ്ച് ഇന്ത്യക്കാരടക്കം 239 പേരുമായി വിമാനം അപ്രത്യക്ഷമായതു കഴിഞ്ഞമാസം എട്ടിനാണ്.ക്വാലാലംമ്പൂരില്‍നിന്നു 239 പേരുമായി  ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം ഓസ്‌ട്രേലിയന്‍ തീരത്തു തകര്‍ന്നു വീണെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച ദുരൂഹത അവസാനിക്കണമെങ്കില്‍ ബ്ലാക്‌ബോക്‌സ് കണെ്ടത്തണം. വിമാനാവശിഷ്ടങ്ങളെന്നു കരുതുന്ന പല വസ്തുക്കളും ഉപഗ്രഹങ്ങള്‍ കണെ്ടത്തിയെങ്കിലും ഒന്നും തന്നെ വീണ്ടെടുക്കാനായില്ല.

Loading...

Leave a Reply

Your email address will not be published.

More News