Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ സുവ നിയമം ചുമത്തുന്നത് ചുമത്തുന്നതു പുനഃപരിശോധിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം തേടി. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍നിന്നു മാറ്റാന്‍ കഴിയുമോയെന്നു പരിശോധിക്കാന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.കോടതി നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാവികരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കില്‍ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും സുവ നിയമം ചുമത്തരുതെന്നും ഇറ്റലി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ചയാണ് നാവികര്‍ക്കെതിരെ സുവ കുറ്റം ചുമത്താല്‍ ആഭ്യന്തരമന്ത്രാലയം അന്വേഷണ ഏജന്‍സിക്ക് അുമതി നല്‍കിയത്. സുവ പ്രകാരം കേസെടുക്കാന്‍ നാവികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്ന എന്‍ഐഎയുടെ വാദം ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
Leave a Reply