Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോലഞ്ചേരി: മലയാളി പെണ്‍കുട്ടിയുടെ ചിത്രം മൊർഫ് ചെയ്ത അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ചിത്രം അവർ അറിയാതെ മൊബൈലിൽ പകർത്തി മൊർഫ് ചെയ്ത ശേഷം പ്രചരിപ്പിക്കുകയയിരുന്നു. അത്താണിയിൽ മൊബൈൽ റീചാർജ് സെന്റർ നടത്തുന്ന അസ്സം സ്വദേശിയായ നൂർ ഇസ്ല(22)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനക്കാർക്കിടയിൽ പ്രചരിച്ചു വന്ന ചിത്രം നാട്ടുകാരിൽ ചിലർക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോർഫ് ചെയ്ത മറ്റു കുട്ടികളുടെ ചിത്രങ്ങളും അശ്ളീല വീഡിയോകളും കണ്ടെടുത്തു. ഇവിടെ നിന്ന് 30 രൂപ നിരക്കിൽ അശ്ളീല വീഡിയോകൾ നൽകുന്നതായും പോലീസിന് വിവരം ലഭിച്ചു. മൊബൈലിൽ പകർത്തുന്ന ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഐ.ഡി കാർഡ് ഉണ്ടാക്കി നൽകുകയും ചെയ്യാറുണ്ട്. പരാതിയെ തുടർന്ന് കട റെയ്ഡ് ചെയ്തു സാധനങ്ങൾ പിടിച്ചെടുത്തു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Leave a Reply