Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മില്‍മ പാല്‍ കവറിലുള്ള പുതിയതും ശുദ്ധവും എന്ന മുദ്ര ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി സ്വദേശിയായ ഉപഭോക്താവിന്‍റെ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരുവുണ്ടായത്.
പാല്‍പ്പൊടി ചേര്‍ത്ത് വിപണിയിലെത്തിക്കുന്ന പാല്‍ പുതിയതും ശുദ്ധവുമെന്ന് അവകാശപ്പെടാനാകില്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.2011 ലാണ്കേസ് കോടതിയിൽ എത്തിയത് പാല്‍പ്പൊടി ചേര്‍ത്ത പാലാണ് വിപണിയില്‍ എത്തിക്കുന്നതെന്ന് മില്‍മ തന്നെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മുദ്രനീക്കാന്‍ മില്‍മ തയ്യാറായിരുന്നില്ല.
ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി കേസ് വീണ്ടും കേട്ടത്. ദേശീയ ക്ഷീരവികസന ബോര്‍ഡുമായി ആലോചിച്ച ശേഷമെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാവൂയെന്ന് മില്‍മ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വീണ്ടും വാദംകേള്‍ക്കും.
Leave a Reply