Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:27 pm

Menu

Published on November 26, 2013 at 12:48 pm

മിമിക്രി കലാകാരന്റെ കൊലപാതകം;കാമുകി അറസ്റ്റില്‍

mimicri-artist-murderpolice-arretsed-girl-friend

കോട്ടയം:റിയാലിറ്റി ഷോ മിമിക്രി കലാകാരനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകിയെ അറസ്റ്റു ചെയ്തു.ചൂട്ടുവേലി കവലയ്ക്കു സമീപം നവീന്‍ എന്ന ഹോംനഴ്സിംഗ് സ്ഥാപനം നടത്തുന്ന ചങ്ങനാശേരി പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (43) ആണ് അറസ്റിലായത്.ശ്രീകല ഏര്‍പ്പെടുത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി.സെയില്‍സ്‌ മാനും മിമിക്രി കലാകാരനുമായ ചങ്ങനാശേരി ചെത്തിപ്പുഴ മുണ്ടോട്ട് പുതുപ്പറമ്പില്‍ ലനീഷ്‌ (31) ആണ് കൊല്ലപ്പെട്ടത്‌.രീകല ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ചൂട്ടുവേലിയിലെ ഹോംനഴ്സിംഗ് സ്ഥാപനത്തില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് കൊല നടത്തിയത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസ് വലയിലായി.ശ്രീകലയുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം.കൈയും കാലും തല്ലിയൊടിക്കാന്‍ 25,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്കിയതാണ്.കെട്ടിയിട്ട് അടിക്കുന്നതിനിടെ മാരകമായ മുറിവേറ്റ് കൊല്ലപ്പെടുകയായിരുന്നു.ക്വട്ടേഷന്‍ സംഘത്തോടൊപ്പം ശ്രീകലയും ചേര്‍ന്നാണ് കൊല നടത്തിയത്.തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.ക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയാതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.മാത്രമല്ല ആസിഡുകുടിപ്പിക്കാനുള്ള ശ്രമവുമുണ്ടായി.അന്നനാളത്തിലും ആമാശയത്തിലും ശ്വാസനാളത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു.അടുത്ത നാളില്‍ ലനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി.ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ലനീഷിന്റെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ തീരുമാനിച്ച് ക്വട്ടേഷന്‍ നല്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News