Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on September 27, 2013 at 10:48 am

സീരിയല്‍ നടി പ്രിയങ്കയുടെ മരണം; ഫയാസിന് ബന്ധമുണ്ടെന്നു അമ്മ

mini-screen-actress-priyankas-death-not-suicide-it-is-a-murder

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സീരിയല്‍ നടി പ്രിയങ്കയുടെ മരണത്തില്‍ ബന്ധമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി ആരോപിച്ചു. തന്റെ മകളെ കൊന്നതാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജയലക്ഷ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ നേരത്തേതന്നെ അന്വേഷണ ചുമതലയുള്ള കോഴിക്കോട് നടക്കാവ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ അവർ കേസ് അന്വേഷണം തുടക്കത്തിലേ അട്ടിമറിച്ചു. പല തവണ നടന്നിട്ടും ഇതുവരെ മകളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുപോലും കിട്ടിയിട്ടില്ല. വലിയ പിടിപാടും സാമ്പത്തികശേഷിയുമുള്ളവരും ഇതിനു പിന്നില്‍. ഉള്ളതിനാൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും പോലീസ് ചെവിക്കൊണ്ടില്ല. റഹീമും സുഹൃത്തായ രഞ്ജിത്തുമാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ഇതുവരെ കരുതിയത്. എന്നാല്‍, ഫയാസിന് ഇതില്‍ പങ്കുണ്ടെന്ന് ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി റഹീം പറഞ്ഞത് കേട്ടപ്പോഴാണ് മനസ്സിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ള സംഘമാണ് ഫയാസിനു പിന്നിലുള്ളതെന്നും രണ്ടു മന്ത്രിമാര്‍ക്ക് ഫയാസുമായി ബന്ധമുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News