Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on October 4, 2013 at 10:55 am

തെലുങ്കാനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ചിരഞ്ജീവി കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചു

minister-of-state-for-tourism-chiranjeevi-have-resigned

ഹൈദരാബാദ്‌:തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനും ഹൈദരാബാദ് സംയുക്ത തലസ്ഥാനമാക്കാനുമുള്ള ആന്ധ്രപ്രദേശ് വിഭജന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതു സംബന്ധിച്ച ശിപാര്‍ശയ്‌ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്‌ജീവി രാജിവച്ചു. ഐക്യആന്ധ്രാവാദികളില്‍ നിന്നുമുയര്‍ന്ന ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ചിരഞ്ജീവി രാജിവച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആന്ധ്രാ മേഖലയില്‍ നിന്നുള്ള കൂടുതല്‍ കോണ്ഗ്രസ് എംപിമാര്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News