Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് പൊലിസുകാര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് 14 കാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനരയായത്.ബുധനാഴ്ച രാത്രി ശൗചാലയത്തില്‍ പോകുന്നതിനായി വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കോണ്‍സ്റ്റബിള്‍മാര്‍ ചേര്‍ന്ന് കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്‍െറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. അര്‍ധരാത്രിയോടെ തിരിച്ചത്തെിയ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply