Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹതി: വീടിനടുത്ത് കളിക്കവെ കൂട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. പതിനഞ്ചും പതിനാറും മാത്രം പ്രായമുള്ള അഞ്ചു പേരാണ് ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികളുടെ പ്രായം സ്ഥീരീകരിക്കുന്നതിന് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.അമ്മ കൂലിപ്പണിക്കു പോയ സമയത്ത് ഞായറാഴ്ച ഉച്ചക്കുശേഷം അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം വീടിനടുത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടിട്ടശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അവശനിലയില്‍ കണ്ടത്തെിയത്.ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ ഭീതിതമായി വര്‍ധിക്കുകയും പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്കുറ്റവാളികളുടെ ശിക്ഷ സംബന്ധിച്ച് രാജ്യം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം.
Leave a Reply