Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:05 am

Menu

Published on December 29, 2013 at 7:19 pm

കോഴിക്കോട്; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

missing-childs-deadbody-found-in-hotel-well

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗാന്ധിറോഡിലെ ഹോട്ടലിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തി. വെള്ളയില്‍ നാലുകുടി ജങ്ഷനില്‍ ഫാജ ഹൗസില്‍ സിയാദിന്റെ മകന്‍ സമീറിന്റെ (9) ജഡമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ക്രിസ്തുമസ് അവധിയായതിനാല്‍ വ്യാഴാഴ്ച വൈകിട്ട് അയൽവീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സമീര്‍. വൈകിട്ട് ഏഴിന് ശേഷവും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നു രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കുട്ടി എങ്ങനെ ഗാന്ധിറോഡിലെ ഹോട്ടലിന് സമീപത്തെ കിണറു വരെ എത്തി എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പോലിസ് കേസ് അന്വേഷണം തുടങ്ങി .

Loading...

Leave a Reply

Your email address will not be published.

More News