Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ഞങ്ങാട്: കാസര്‍കോട് നീലേശ്വരത്ത് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഹോം നഴ്സിങ് സ്ഥാപന ഉടമയായ രജനി(35) എന്ന യുവതിയുടെ മൃതദേഹമാണ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കണിച്ചിറ തോട്ടത്തിനടുത്ത ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സ് പരിസരം വെട്ടിത്തെളിക്കുന്നതിനിടെ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ സെപ്റ്റിക് ടാങ്കിനും മതിലിനും ഇടയില്‍ ചെറിയ കുഴിയെടുത്തു മറവു ചെയ്ത മൃതദേഹം കണ്ടെടുത്തത്.കഴിഞ്ഞ തിരുവോണത്തലേന്നു മുതലാണു രജനിയെ കാണാതായത്. പിതാവ് കണ്ണന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതനിടെ വളപ്പില്‍ കാടു വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ക്കു ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് വിവരം പരക്കുന്നത്. തിരുവോണത്തലേന്നു ചെറുവത്തൂരിലുള്ള ഹോംനേഴ്‌സിംഗ് സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണു രജനി വീട്ടില്‍ നിന്നിറങ്ങിയത്.കാണാതായ യുവതി കണിച്ചിറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് കണിച്ചിറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. യുവതിയുമായി ബന്ധമുള്ള ഏതാനും യുവാക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്. കണിച്ചിറ സ്വദേശിയും യുവതിയുടെ ഇടനിലക്കാരനുമായി പ്രവര്‍ത്തിച്ചുവന്ന സതീശൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply