Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 2:45 pm

Menu

Published on November 23, 2017 at 1:15 pm

മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചു; വീട്ടമ്മയുടെ ശമ്പളം മൊബൈല്‍ കമ്പനിക്ക്!

mobile-number-linked-with-aadhar-money-transferred-to-airtel-money

കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് കോഴിക്കോട് നടന്ന ഈ സംഭവം. ഇവിടെ ഒരു വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് തൊഴിലുറപ്പ് ജോലിയുടെ വേതനമായി ലഭിച്ച തുക മൊത്തം എയര്‍ടെല്‍ മണിയിലേക്ക് ഇവരുടെ യാതൊരു അനുവാദവുമില്ലാതെ പോകുകയായിരുന്നു. മൂവായിരത്തി ഒരുനൂറ്റിനാല്‍പ്പത്തിനാല് രൂപയാണ് എയര്‍ടെല്‍ മണി ഒരു മുന്നറിയിപ്പും കൂടാതെ എടുത്തത്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ് ഈയൊരു അനുഭവം ഉണ്ടായിരിക്കുന്നത്.

മുമ്പ് മരുതോങ്കര ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഇവര്‍ക്ക് പണം വന്നിരുന്നത്. തുടര്‍ന്ന് ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ കൂടെ ആധാറുമായി ബന്ധപ്പെടുത്തിയ ശേഷമാണ് ഈ രീതിയിലുള്ള ഒരു അനുഭവം ഇവര്‍ക്കുണ്ടായത്. ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച്, ഉപഭോക്താക്കളുടെ അനുവാദമില്ലാതെ, മൊബൈല്‍ കമ്പനികള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിനോട് ചേര്‍ത്തുവായിക്കേണ്ട ഒരു ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ജാനു കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

Loading...

Comments are closed.

More News