Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:36 am

Menu

Published on February 24, 2014 at 2:09 pm

തേജ്പാലിൻറെ സെല്ലില്‍ നിന്നും റെയ്ഡിനിടെ മൊബൈല്‍ ഫോണ്‍ പിടികൂടി

mobile-phone-seized-in-tarun-tejpals-cell-during-prison-raid

പനാജി :ലൈംഗികാരോപണ കേസിൽ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി.ജയിലധികൃതര്‍ നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെുത്തത്. തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍ ഫോണുകലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.ഡെപ്യൂട്ടി കളക്ടര്‍ ഗൗരിഷ് ശങ്ക്വാല്‍ക്കറിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. അതേസമയം തേജ്പാലിന്റെ പക്കലായിരുന്നോ ഫോണ്‍ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് പ്രതികരണം നടത്താന്‍ ജയില്‍ അധികാരികള്‍ തയ്യാറായിട്ടില്ല.ഫോണ്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.  ഗോവയില്‍ നടന്ന സെമിനാറിനിടെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് തേജ്പാല്‍ കഴിഞ്ഞ നവംബര്‍ 30ന് അറസ്റ്റിലായത്.തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News