Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:38 pm

Menu

Published on May 20, 2014 at 12:52 pm

മോഡിയെ പാര്‍ലെമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

modi-elected-bjp-parliamentary-party-leader

ന്യൂഡല്‍ഹി:നരേന്ദ്ര മോഡിയെ പാര്‍ലെമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനിയാണ് മോഡിയുടെ പേരു നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന് നേതാക്കളായ മുരളി മനോഹര്‍ ജോഷിയും വെങ്കയ്യ നായിഡുവും സുഷമ സ്വരാജും പിന്തുണച്ചു.രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ് നടന്നത്.ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിച്ചു. ബിജെപിയുടെ 282 എംപിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ഇന്നു വൈകീട്ട് മോഡി രാഷ്ട്രപതിയെ കാണും. മന്ത്രിമാര്‍ ആരൊക്കെയാവും എന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം മോഡിയുടെ സത്യപ്രതിജ്ഞ തിയ്യതി ഇന്നു പ്രഖ്യാപിക്കുമെങ്കിലും ചടങ്ങ് അടുത്ത ഞായറാഴ്ച്ചയ്ക്കു ശേഷമാകും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്നുച്ചയ്ക്ക് 12നാണ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നത്‌.സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും. തുടര്‍ന്ന് എന്‍ഡിഎ എംപിമാരുടെ യോഗവും ചേരും. മോദി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് ഉച്ച്ക്ക് ശേഷം ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും നിലവില്‍ അദ്ദേഹം പ്രധാന ചുമതലകളൊന്നും എടുത്തേക്കില്ലെന്നാണ് അറിയുന്നത്. അതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കരിയമുണ്ടയെയും പരിഗണിയ്ക്കുന്നുണ്ട്. രാജ്‌നാഥ് സിംഗിന് ആഭ്യന്തരം, സുഷമസ്വരാജിന് മാനവശേഷ്ി വികസനം, മുരളി മനോഹര്‍ ജോഷിയിക്ക് പ്രതിരോധം, അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ധനകാര്യം എന്നിങ്ങനെ വകുപ്പുകള്‍ വിഭജിക്കുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News