Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:08 pm

Menu

Published on July 10, 2014 at 5:02 pm

കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റ്

modi-governments-first-budget-2

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ  ആദ്യ പൊതുബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു.കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു ബജറ്റ്.ഈ സാമ്പത്തിക വര്‍ഷം എട്ടു ലക്ഷം കോടി കാര്‍ഷിക വായ്പ അനുവദിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.വിദേശ നിക്ഷേപം തെരെഞ്ഞെടുത്ത മേഖലയില്‍ മാത്രമെന്നു പ്രഖ്യാപിച്ച ജയ്റ്റ്‌ലി പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന് വ്യക്തമാക്കി.

 

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ബാംഗ്ലൂരിലും ഫരീദാബാദിലും ബയോടെക് ക്ലസ്‌റ്റേഴ്‌സ്

ഉത്തരാഖണ്ഡില്‍ നാഷണല്‍ സെന്റര്‍ ഫൊര്‍ ഹിമാലയന്‍ സ്റ്റഡീസ് സ്ഥാപിക്കും

ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കുന്നവര്‍ക്ക് പരിശീലനത്തിന് 100 കോടി

പ്രതിരോധ മേഖലയിലെ മൂലധനനിക്ഷേപം 5000 കോടിയാക്കി ഉയര്‍ത്തി

പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പരിധി ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷമാക്കി

ഗയയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കും.

മണിപ്പൂരില്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിക്ക് 100 കോടി

പ്രതിരോധ മേഖലയ്ക്ക് 2.29 ലക്ഷം കോടി

ഗംഗാ ശുചീകരണ പദ്ധതിക്ക് 2037 കോടി

തുറുമുഖ വികസനത്തിന് 11,300 കോടി, വിഴിഞ്ഞത്തെ കുറിച്ച് പരാമര്‍ശമില്ല

ചെറിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് പദ്ധതി തയ്യാറാക്കും

മ്യൂസിയങ്ങളും യുദ്ധസ്മാരകങ്ങളും സ്ഥാപിക്കുന്നതിന് 100 കോടി

ദേശീയ പൊലീസ് സ്മാരകം സ്ഥാപിക്കും

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി

വനിതാ സുരക്ഷയ്ക്ക് 150 കോടി

പൊതുമേഖലാ സ്ഥാപനങ്ങളുടെ നിഷ്‌ക്രീയ ആസ്തി തിരിച്ചു പിടിക്കും

അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 2250 കോടി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിന് പ്രത്യേക സഹായ നിധി

അടിസ്ഥാന വികസന കന്പനികള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കും

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി 3600 കോടി

എല്ലാ വീടുകളിലും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍

കരകൗശല വികസനത്തിന് 30 കോടി

കല്‍ക്കരി മേഖലയിലെ പ്രതിസന്ധി പരിഹരിക്കും

ധാതുകള്‍ക്ക് സംസ്ഥാനങ്ങള്‍ റോയല്‍റ്റി നല്‍കണമെന്ന വ്യവസ്ഥ പുന:പരിശോധിക്കും

അത്യാധുനിക രീതിയിലുള്ള സോളാര്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കും

ഗ്യാസ് ഗ്രിഡ് പൂര്‍ത്തിയാക്കാന്‍ 15,000കിലോമീറ്റര്‍ അധിക പൈപ്പ്‌ലൈന്‍ പൊതു,? സ്വകാര്യ പങ്കാളിത്തത്തോടെ

നടപ്പാക്കും

പാരന്പര്യേതര ഊര്‍ജ്ജ മേഖലയ്ക്ക് മുന്‍ഗണന, 500 കോടി അനുവദിച്ചു

16 പുതിയ വിമാനത്താവളങ്ങള്‍ക്കായി 11,000 കോടി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും

ഗംഗാ നദി വഴി അലഹബാദിനെ ഹല്‍ദിയയുമായി ബന്ധിപ്പിക്കുന്ന ജല്‍ മാര്‍ഗ് വികാസ് പദ്ധതിക്ക് 4200 കോടി

ദേശീയ പാതകളും സംസ്ഥാന പാതകളും നവീകരിക്കുന്നതിന് 37,800 കോടി

റായ്ബറേലി,ലക്‌നൗ, സൂററ്റ്, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലായി ആറ് ടെക്‌സൈറ്റല്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന്

200 കോടി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡു വികസനത്തിന് 3000 കോടി

ഏഴു നഗരങ്ങളില്‍ ഇന്‍സ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും

സ്റ്റാര്‍ട്ടപ്പ് കന്പനികള്‍ക്ക് 10,0000കോടി

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരിയും ഗോതന്പും

തെലങ്കാനയിലും ഹര്യാനയിലും ഹോര്‍ട്ടി കള്‍ച്ചറല്‍ സര്‍വകലാശാലകള്‍

2000 കാര്‍ഷിക വിതരണ സംഘങ്ങള്‍ക്കായി 200 കോടി രൂപ വകയിരുത്തി

ലൈംഗിക ബോധവത്കരണം പാഠ്യപദ്ധതിയില്‍ പെടുത്തും

മത്സ്യകൃഷിക്ക് 50 കോടി

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിക്ക് 100 കോടി, മണ്ണ് പരിശോധനാ ലാബ് സ്ഥാപിക്കാന്‍ 56 കോടി

ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി അഞ്ചു ലക്ഷം വരെ വായ്പ

എട്ടു ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ ഈ സാന്പത്തിക വര്‍ഷം നല്‍കും

വില സ്ഥിരതാ ഫണ്ടിന് 500 കോടി

ലക്‌നൗഅഹമ്മദാബാദ് മെട്രോയ്ക്ക് 100 കോടി

മദ്രസകളുടെ വികസനത്തിന് 100 കോടി

ഗ്രാമങ്ങളില്‍ ബ്രോഡ് ബാന്‍ഡ് സേവനത്തിനായി 500 കോടി

അദ്ധ്യാപകര്‍ക്കായി മദന്‍ മോഹന്‍ മാളവ്യ പരിശീലന പരിപാടി

വന്‍ നഗരങ്ങളില്‍ സ്ത്രീ സുരക്ഷയ്ക്ക് 150 കോടി

നാല് എയിംസുകള്‍ കൂടി, 500 കോടി രൂപ അനുവദിച്ചു

സ്ത്രീകള്‍ക്കായി ഡല്‍ഹിയില്‍ െ്രെകസിസ് മാനേജ്‌മെന്റ് സെന്റര്‍, നിര്‍ഭയ ഫണ്ടിന് പണം നല്‍കും

സ്ത്രീ സംരംഭകര്‍ക്ക് പ്രത്യേക പദ്ധതി

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് 14,380 കോടി

15 ബ്രെയില്‍ പ്രസുകള്‍ ആരംഭിക്കും, ബ്രെയില്‍ ലിപിയില്‍ കറന്‍സി അടിക്കും

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് 100 കോടി

പട്ടികജാതി വികസനത്തിന് 50,548 കോടി

24 മണിക്കൂറും വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി

ശുചിത്വ പദ്ധതികള്‍ക്ക് മുന്‍ഗണന, 2019ഓടെ പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തും

ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണത്തിന് ദീന്‍ ദയാല്‍ ഊര്‍ജ്ജ പദ്ധതിയില്‍പെടുത്തി 500 കോടി

ഗുജറാത്തില്‍ സര്‍ദ്ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കാന്‍ 200 കോടി

യുവജനങ്ങള്‍ക്കായി സ്‌കില്‍ ഇന്ത്യ പദ്ധതി

കാര്‍ഷിക മേഖലയിലെ ജലസേചനത്തിന് 1000 കോടി

നൂറ് സ്മാര്‍ട്ട് സിറ്റികള്‍ക്കായി 7060 കോടി രൂപ

ഒമ്പത് വിമാനത്താവളങ്ങളില്‍ ഇവിസാ സംവിധാനം

ചെലവ് കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ വ്യവസ്ഥയില്‍ ഇളവ്

അനുവദിക്കും

നിര്‍മാണ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം

ആദായനികുതി പരിഹാര കമ്മിഷന്‍ രൂപീകരിക്കും

നികുതി നയം നിക്ഷേപ സൗഹൃദമാക്കും

ചരക്ക് സേവന നികുതി(ജിഎസ്ടി) ഈ വര്‍ഷം മുതല്‍

പ്രതിരോധ, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം

തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യം

സന്പദ്‌വ്യവസ്ഥയെ ശരിയായ പാതയില്‍ എത്തിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേ മതിയാവൂ

എക്‌സപെന്‍ഡിച്ചര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും

പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണം

നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്

പുതിയ രാസവള നയം കൊണ്ടുവരും

വളര്‍ച്ച ഏഴിനും എട്ടു ശതമാനത്തിനും ഇടയിലാക്കുക ലക്ഷ്യം

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധം

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യം

സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്

രാജ്യം കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ

പണപ്പെരുപ്പം കുറയ്ക്കാന്‍ ശ്രമിക്കുന്നു

ജനങ്ങള്‍ മാറ്റത്തിന് വോട്ട് ചെയ്തു

വികസനത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News