Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 31, 2026 6:47 pm

Menu

Published on June 30, 2014 at 9:54 am

പി.എസ്.എല്‍.വി.സി23 ഇന്ന് പറന്നുയരും; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ മോഡിയും

modi-to-witness-launch-of-pslv-c-23-rocket-on-today

ശ്രീഹരിക്കോട്ട:  ഇന്ത്യയുടെ പി.എസ്.എല്‍.വി-സി 23  സിയുടെ വിക്ഷേപണം ഇന്ന് നടക്കും. ഇന്നു രാവിലെ 9.52-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് പി.എസ്.എല്‍.വി -23 സിയുടെ വിക്ഷേപണം.  ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി – 23 സിയില്‍ ഉള്ളത്. റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും. ഇന്നലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ എത്തിയ അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം ശ്രീഹരിക്കോട്ടയില്‍ എത്തി. പ്രധാനമന്ത്രിയായി അധികാരത്തിലേറ്റതിനു ശേഷമുള്ള മോഡിയുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ യാത്രയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News