Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ സ്യൂട്ട് ലേലത്തില്‍ പോയത് 4.31 കോടി രൂപക്ക്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ വജ്ര വ്യാപാരി ഹിതേഷ് ലാല്‍ജിഭായ് പട്ടേലാണ് സൂറത്തിലെ സയന്‍സ് സെന്‍ററില്‍ നടന്ന ലേലത്തില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന് തുന്നിച്ചേര്‍ത്ത സ്യൂട്ട് സ്വന്തമാക്കിയത്.മൂന്നുപേരാണ് നാലുകോടി രൂപക്ക് മുകളില്‍ കോട്ടിന് മുടക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. ലേലം തുടങ്ങി ആദ്യ ദിവസം തന്നെ കോട്ടിന്റെ വില ഒരു കോടി കടന്നിരുന്നു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ മോദിയണിഞ്ഞ സ്യൂട്ടാണ് ഗുജറാത്തിലെ സൂറത്ത് സയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലേലത്തിനുവെച്ചത്.ലേലത്തില്‍ നിന്നും കിട്ടുന്ന പണം ഗംഗാ നദിയുടെ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനും ചിലവഴിക്കാനാണ് മോദിയുടെ തീരുമാനം.സ്യൂട്ട് കൂടാതെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയിലും അയൽരാജ്യങ്ങളിലും നിന്നായി പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 455 സമ്മാനങ്ങളും ലേലത്തിന് വച്ചിട്ടുണ്ട്.സ്യൂട്ടില്‍ സ്വന്തം പേര് തുന്നിച്ചേര്‍ത്തത് പുറത്തായതോടെ വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയിലടക്കം മോദിക്ക് നേരെയുണ്ടായത്.
–
–
Leave a Reply