Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ ബി.ജെ.പി. സംഘടിപ്പിച്ച റാലിയിലാണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്ന മോഡി തന്റെ അഭിപ്രായങ്ങൾ ആക്ഷേപഹാസ്യമായി അവതരിപ്പിച്ചത്.
മന്‍മോഹന്‍സിങ് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറാണെങ്കില്‍ രൂപ ഇപ്പോള്‍ ആസ്പത്രിയിലായെന്ന് മോഡി പരിഹസിച്ചു. ‘ഛത്തീസ്ഗഢിലും ഡല്‍ഹിയിലും ഓരോ സിങ്ങുമാരുണ്ട്. രണ്ടുപേരും ഡോക്ടര്‍മാരാണ്. ഛത്തീസ്ഗഢിലെ ഡോക്ടര്‍ ജനങ്ങളുടെതാണെങ്കില്‍ ഡല്‍ഹിയിലേത് പണത്തിന്‍േറതാണ്’ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ഛത്തീസ്ഗഢിലെ ബി.ജെ.പി. മുഖ്യമന്ത്രി രമണ്‍ സിങ്ങിനെയും ഉദ്ദേശിച്ച് മോഡി പറഞ്ഞു.
‘കോണ്‍ഗ്രസ്സിന്റെ അഹങ്കാരം അതിന്റെ ഉന്നതിയിലെത്തിയിരിക്കുകയാണ്. 125 കോടി ജനങ്ങള്‍ ദാരിദ്ര്യത്തോടും വിലക്കയറ്റത്തോടും പോരടിക്കുകയാണ്. എന്നാല്‍ ദാരിദ്ര്യത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്നതിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മന്‍മോഹന്‍സിങ്ങിന്റെ വീഴ്ചകള്‍ മൂലം രൂപ ആസ്പത്രിക്കിടക്കയില്‍ അന്ത്യശ്വാസം വലിക്കുകയാണ്’ -മോഡി തുടര്‍ന്നു.
ദാരിദ്ര്യമൊരു മാനസികാവസ്ഥയാണെന്നാണ് ഒരു നേതാവ് പറയുന്നത്’ -രാഹുലിന്റെ പേരെടുത്തു പറയാതെ മോഡി കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചുവപ്പുകോട്ടയുടെ മാതൃകയില്‍ നിര്‍മിച്ച വേദിയില്‍ നിന്നാണ് അദ്ദേഹം പ്രസംഗിച്ചത് ഇതിനെ കോണ്‍ഗ്രസ്സും കളിയാക്കി. ബി.ജെ.പി. ഇനി അവരുടെ ആഗ്രഹം സഫലമാക്കാന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ മാതൃക നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.
Leave a Reply