Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 1:02 pm

Menu

Published on January 22, 2016 at 10:40 am

എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ലാലേട്ടന്‍ ചോദിക്കുന്നു…!!!

mohanlal-blog-about-rali-roads

നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കില്‍ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?’ ലാലേട്ടന്‍ തന്റെ ബ്ലോഗ് പേജില്‍ എഴുതിയതാണ് ഇത്.ലാലേട്ടന്റെ സുഹൃത്തിനുണ്ടായ അനുഭവത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ബ്ലോഗ്.

കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നു ലാലേട്ടന്റെ സുഹൃത്ത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡായിരുന്നു അത്. വഴിയില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്നതിനാല്‍ മണിക്കൂറുകളോളം വണ്ടികള്‍ തടഞ്ഞിട്ടു. രാത്രിയാണ് സുഹൃത്ത് പാലക്കാട് എത്തിയത്.
ആഘോഷങ്ങള്‍ക്ക് വേണ്ടി പൊതുനിരത്തുകള്‍ സ്തംഭിപ്പിക്കുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത് എന്ന് സംഘാടകര്‍ അറിയുന്നുണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ആഘോഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും , അമ്പലത്തിന്റെയും പള്ളികളുടേയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുത്. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വഴി തടയുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്.എന്നും ലാല്‍ പറയുന്നു.

നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കില്‍ എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?സാധാരണക്കാരന് വഴി തുറന്ന് കൊടുക്കുമ്പോള്‍ നിങ്ങള്‍ വലുതാവുകയാണ് ചെയ്യുന്നത്. അത് കേരളത്തിന്റെ വലിപ്പമാണ്. ഇല്ലെങ്കില്‍ എന്ത് സംസാകാരമാണ് നമ്മള്‍ക്കുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News