Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:34 am

Menu

Published on September 19, 2015 at 2:22 pm

ലാലേട്ടനോടാണോ സാബുവിന്റെ സവാരി ഗിരി ഗിരി; തരികിട കാണിച്ച സാബുവിന്റെ ഫേസ്ബുക്ക് പൂട്ടിച്ച് ലാലേട്ടന്‍ ഫാന്‍സ്

mohanlal-fans-attacked-tharikida-sabu-at-facebook-for-his-bad-comment-on-mohanlal

സാബുമോന്‍ അബ്ദുസമദിന് ലാലേട്ടന്‍ ഫാന്‍സിന്റെ ഉഗ്രന്‍ പൊങ്കാല സമര്‍പ്പണം നടന്നുകൊണ്ടിരിക്കുകയാണ്. ഫാന്‍സിനോട് പൊരുതി നില്‍ക്കാനാവാതെ വന്നപ്പോള്‍ ഒടുവില്‍ സാബുവിന് അക്കൗണ്ടും ഡിലീറ്റ് ചെയ്യേണ്ടി വന്നു.

കഴിഞ്ഞ ദിവസം സുപ്രീം കോടതി ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്ബുക്കില്‍ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാള്‍ കമന്റിട്ടത് മുതലാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കമന്റായി ലാലേട്ടന്‍ തന്റെ പട്ടിയോടൊത്ത് കളിയ്ക്കുന്ന ഫോട്ടോ കമന്റിട്ടു. ഇതിന് സാബു ഏതോ ഒരുത്തന്‍ പട്ടിയുടെ കൂടെ ഇരിയ്ക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നും ഇനി ഇവന്റെ പട്ടി അല്ല ഇവന്റെ തന്തയുടെ പട്ടിയാണെങ്കിലും മനുഷ്യരെ ആക്രമിച്ചാല്‍ കൊല്ലുമെന്നും സാബു കമന്റിട്ടു. ഇതാണ് ലാലേട്ടന്‍ ആരാധകരെ ചൊടിപ്പിച്ചത്. തുടര്‍ന്നിങ്ങോട്ട് സാബുവിന്റെ ഫേസ്ബുക്കില്‍ ലാലേട്ടന്‍ ഫാന്‍സിന്റെ തകര്‍പ്പന്‍ പൊങ്കാലയായിരുന്നു.

മോഹന്‍ലാല്‍ ഫാന്‍സിനെ തൊട്ടുകളിച്ചാല്‍ പണികിട്ടും, ലാലേട്ടനെ പറയാന്‍ നീയാരെടാ, ഒരു ഉൗളപരിപാടി കാണിച്ച് നാട്ടുകാരെ പറ്റിക്കുന്ന താന്‍ ന്യൂജനറേഷന്‍ നമ്പറുമായി കളിച്ചാല്‍ പെട്ടിയിലാക്കി വീട്ടിലേക്ക് വിടും തുടങ്ങിയ കമന്റുകളാണ് ലാലേട്ടന്‍ ആരാധകര്‍ പറയുന്നു. എന്തായാലും സാബുവിന് ലാലേട്ടന്‍ ഫാന്‍സ് കൊടുത്തത് നല്ല കിടിലന്‍ പണിതന്നെയാണ്.

Feature-Image-2

Feature-Image-1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News