Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:02 am

Menu

Published on January 17, 2014 at 2:44 pm

ജില്ല വിജയ് ചിത്രം;മോഹന്‍ലാല്‍ ഫാന്‍സിന് നിരാശ

mohanlal-fans-not-satisfied-the-role-of-lal-in-jilla

മലയാളം സൂപ്പര്‍താരം മോഹന്‍ലാലും തമിഴ്‌ ഇളയദളപതി വിജയും ഒന്നിച്ച ജില്ല ഇപ്പോഴും തകര്‍ത്തുവാരുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ദുഖിതരാണ്.ജില്ല മികച്ച ചിത്രം തന്നെ. പക്ഷെ തങ്ങളുടെ ലാലേട്ടൻറെ വേഷത്തില്‍ ആരാധകര്‍ സംതൃപ്തരല്ലെന്നാണ് കേള്‍ക്കുന്നത്.വിജയ് ചിത്രമെന്ന ലേബലാണ് മിക്ക ഇടത്തും ചിത്രത്തിന് കിട്ടുന്നത്.സിനിമയിലും മോഹന്‍ലാലിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നതാണ് ആരാധകരെ ദുഖിതരാക്കുന്നത്.വിജയ്‌ യുടെ മുന്‍ ചിത്രങ്ങളില്‍ പഴയതലമുറയിലെ താരങ്ങള്‍ ചെയ്‌ത അച്‌ഛന്‍ വേഷത്തിന്‌ അപ്പുറത്തായി ഈ ചിത്രത്തില്‍ ലാലിന്‌ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല എന്നതാണ്‌ പ്രശ്‌നമായിരിക്കുന്നത്‌. ആശിശ്‌ വിദ്യാര്‍ത്ഥി (ഗില്ലി),രാജ്‌കിരണ്‍ (ബോഡിഗാര്‍ഡ്‌),ശിവഹരി (വേട്ടൈക്കാരന്‍) തുടങ്ങിയ വിജയ്‌ സിനിമകളില്‍ വന്നു പോയ മുന്‍കാല നടന്‍മാരുടേതിന്‌ സമാനമായ വേഷത്തിനൊപ്പം കുറെ സ്‌റ്റണ്ടു രംഗങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ലാലിനു നല്‍കി എന്നതാണ്‌ ഇക്കാര്യത്തില്‍ ഉയരുന്ന പരാതി.ചിത്രം പുറത്ത്‌ വന്നതിന്‌ പിന്നാലെ വിവിധ സൈറ്റുകളില്‍ വിമര്‍ശകര്‍ ഇക്കാര്യത്തില്‍ നടത്തിയ ശക്‌തമായ വിമര്‍ശനങ്ങള്‍ കൂടി അവര്‍ ചൂണ്ടിക്കാണിക്കുന്നു.മുമ്പ്‌ ഷോലെയുടെ റീമേക്കായ ആഗില്‍ ലാല്‍ ചെയ്‌ത വേഷത്തിനും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒറിജിനലില്‍ സഞ്‌ജീവ്‌കുമാര്‍ ചെയ്‌ത വേഷത്തിലേക്ക്‌ ലാലിനെ രാംഗോപാല്‍ വര്‍മ്മ പരിഗണിച്ചത്‌ അദ്ദേഹത്തിന്റെ വിസ്‌മയിപ്പിക്കുന്ന അഭിനയമികവിനോടുള്ള ആരാധന മൂത്താണ്‌.എന്നാല്‍ ആഗ്‌ വന്‍ ദുരന്തമായി ബോക്‌സോഫീസില്‍ മാറിയതോടെ ആരാധകര്‍ വാളുമായി എത്തി.ലാല്‍ ആ വേഷം ചെയ്യരുതായിരുന്നെന്ന അഭിപ്രായവുമായി അനേകം ആരാധകരാണ്‌ രംഗത്ത്‌ വന്നത്‌.അതേസമയം ഇതിനെതിരേ വിമര്‍ശനവുമായി വിജയ്‌ ആരാധകരും വന്നിട്ടുണ്ട്‌.സിനിമയുടെ പശ്‌ചാത്തലം തമിഴ്‌ ആയതിനാല്‍ വിജയ്‌ യ്‌ക്ക് പ്രാധാന്യം നല്‍കണം എന്ന അവര്‍ പറയുന്നു. മുമ്പ്‌ മോഹന്‍ലാല്‍ നായകനായ കാണ്ഡഹാറിലേക്ക്‌ അഭിനയിക്കാന്‍ സൂര്യയെ ക്ഷണിച്ചിരുന്നെങ്കിലും സൂര്യ വേഷത്തിനോട്‌ താല്‍പ്പര്യം കാട്ടിയിരുന്നില്ല. പിന്നീട്‌ തമിഴിലെ മറ്റ്‌ പല പ്രമുഖരെ പരിഗണിച്ചെങ്കിലും അവരാരും എത്തിയിരുന്നില്ല. എന്നാല്‍ ലാല്‍ നായകനായ കുരുക്ഷേത്രയില്‍ തമിഴ്‌നടന്‍ ജീവയ്‌ക്ക് നല്‍കിയത്‌ നായകതുല്യമായ മികച്ച വേഷമായിരുന്നു എന്നാണ്‌ ഈ ആരോപണങ്ങളില്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ നല്‍കുന്ന വിശദീകരണം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News