Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 7:57 pm

Menu

Published on January 6, 2014 at 2:03 pm

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത്

mohanlal-met-nss-general-secretary-g-sukumaran-nair

ചങ്ങനാശ്ശേരി: ചലച്ചിത്രതാരം മോഹന്‍ലാല്‍ എന്‍ എസ് എസ് ആസ്ഥാനനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.രാവിലെ 10.30 ഓടെയാണ് മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിത്.നിര്‍മ്മാതാവ് സുരേഷ്കുമാര്‍, നടന്‍ പി.ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി അംഗം കൃഷ്ണപ്രസാദ് എന്നിവരോടൊപ്പമാണ് അദ്ദേഹം എത്തിയത്.തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്തത്തെിയത്.ജി.സുകുമാരന്‍ നായര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.ശതാബ്ദി ആഘോഷിക്കുന്ന എന്‍.എസ്.എസിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ആഗ്രഹമുണ്ടായിരുന്നു.മന്നം ജയന്തിക്ക് പെരുന്നയില്‍ എത്താന്‍ കഴിഞ്ഞില്ല.സൗഹൃദപരമായ കൂടിക്കാഴ്ചയാണിതെന്നും മറ്റ് താല്‍പര്യങ്ങളൊന്നുമില്ളെന്നും മോഹന്‍ലാല്‍ പറഞ്ഞു.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ലാല്‍ മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News