Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:51 pm

Menu

Published on October 13, 2015 at 10:43 am

തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും മത്സരിക്കുന്നു, പഞ്ചായത്ത് സെക്രട്ടറിയായി!!

mohanlal-play-panchayat-secretary

തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും മത്സരിക്കുന്നു, പഞ്ചായത്ത് സെക്രട്ടറിയായി, സത്യമാണ്… പക്ഷെ സിനിമയിലാണെന്ന് മാത്രം. അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായെത്തും. അതിന് ഇപ്പോള്‍ മത്സരിച്ചല്ലേ പറ്റൂ…. ജിബു ജേക്കബ് ഒരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിയ്ക്കും.

തിരക്കഥാകൃത്ത് മുല്ല, പുതിയമുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ എം സിന്ദുരാജാണ് ഈ മോഹന്‍ലാല്‍ – ജിബു ജേക്കബ് ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗവും പഞ്ചായത്ത് ഓഫീസിനെ ചുറ്റിപ്പറ്റിയായിരിക്കും. അവിടെയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ‘പിടിപാടുകളെ’ കുറിച്ചാണ് സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് പറയുന്നത്.

വിജെ തോമസിന്റെ പ്രാണോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യം തുടങ്ങുമെന്നും സിന്ദുരാജ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News