Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:27 am

Menu

Published on November 27, 2015 at 10:34 am

മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി ഒന്നിക്കുന്നു

mohanlal-prithviraj-nivin-pauly-in-new-film

ആരാധകർക്ക് ഏറെ പ്രതീക്ഷ നിൽക്കി മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മലയാളത്തിലെ പ്രമുഖ സിനിമ കമ്പനി ചിത്രം നിര്‍മിക്കുമെന്നാണ് സൂചന. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പൃഥ്വിരാജ് ഇപ്പോള്‍ ഹാട്രിക് വിജയത്തിന്റെ നേട്ടത്തിലാണ്. എന്ന് നിന്റെ മൊയ്ദീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ പൃഥ്വി ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രമാണ് ഇനി പൃഥ്വിയുടേത്.

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടെ അടുത്ത ചിത്രം എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ്. കൂടാതെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലും നിവിന്‍ അഭിനയിക്കും.

അതേസമയം ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ ഒരു ചിത്രം പോലും വിജയിച്ചിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് മോഹന്‍ ലാലിന്റേതായി ഇനി എത്തുന്ന ചിത്രം. ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകന്‍ ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.

Loading...

Comments are closed.

More News