Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:41 pm

Menu

Published on January 21, 2017 at 10:26 am

മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

mohanlal-thanks-audience-munthirivallikal-thalirkkumbol

തന്റെ പുതിയ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോഹന്‍ലാല്‍.

നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിലെന്നും നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആരാധകരോട് തന്റെയും മുന്തിരിവള്ളികളുടെ അണിയറ പ്രവര്‍ത്തകരുടെയും പേരില്‍ നന്ദി അറിയിച്ചിരിക്കുന്നത്.

മാത്രമല്ല സംവിധായകന്‍ ജിബു ജേക്കബ്, നിര്‍മ്മാതാവ് സോഫിയാ പോള്‍, തിരക്കഥാകൃത്ത് സിന്ധുരാജ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനെ ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വി.ജെ ജെയിംസിന്റെ പ്രണയോപനിഷദ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ ചലച്ചിത്രം.

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉന്നച്ചനെന്ന് എല്ലാവരും വിളിക്കുന്ന കാഥാപാത്രത്തിന്റെ ഭാര്യ ആനിയമ്മയായി മീന എത്തുന്നു. അനൂപ് മേനോന്‍, അലന്‍സയര്‍ ലേ ലോപസ്, നെടുമുടി വേണു, നേഹ സക്‌സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News