Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:53 am

Menu

Published on June 24, 2013 at 3:56 pm

പെരുച്ചാഴിയായി മോഹന്‍ലാല്‍

mohanlal-to-act-in-the-role-of-perichayi

‘അച്ചമുണ്ട്‌ അച്ചമുണ്ട്‌’ എന്ന തമിഴ്‌ സിനിമയുടെ സംവിധായകനായ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന മലയാളചിത്രത്തില്‍ മോഹന്‍ലാല്‍ പെരുച്ചാഴി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക വിദേശിയാണ്‌. അമേരിക്കയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തമാശയ്‌ക്കു പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ആയിരിക്കും ചിത്രം.

പൂര്‍ണ്ണമായും അമേരിക്കയിലാണു ചിത്രീകരണം. ഇതിഌ മുന്‍പ്‌ പൂര്‍ണ്ണമായി അമേരിക്കയില്‍ ചിത്രീകരിച്ച ലാല്‍ചിത്രം ‘അക്കരെ അക്കരെ അക്കരെ’ യാണ്‌. ചിത്രം തമിഴിലും ഹിന്ദിയിലും ചെയ്യാനിരുന്നതാണ്‌. എന്നാല്‍ തമിഴിലും ഹിന്ദിയിലും താരങ്ങളുടെ കാള്‍ഷീറ്റ്‌ കിട്ടാന്‍ വൈകിയതുകൊണ്ട്‌ സിനിമ ആദ്യം മലയാളത്തില്‍ ചെയ്യാനൊരുങ്ങുകയാണ്‌ സംവിധായകന്‍. തമിഴില്‍ കമലഹാസഌം ഹിന്ദിയില്‍ സഞ്‌ജയ്‌ ദത്തുമാണ്‌ പെരുച്ചാഴിയായി വേഷമിടാനിരുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News