Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 4:27 pm

Menu

Published on December 14, 2015 at 5:24 pm

ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു…..!!! എന്തിന്…?

mohanlal-was-hugged-kissed-peter-hein

മോഹന്‍ലാലിന്റെ അഭിനയം സ്‌ക്രീനില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ ആഗ്രഹിക്കാത്ത ആരാധകർ കുറവായിരിക്കും. എന്നാല്‍ ഇവിടെ ലാലിന്റെ അഭിനയം നേരിട്ട് കണ്ട് മതിമറന്ന് കെട്ടിപിടിച്ച് ഉമ്മ വച്ചത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനാണ് . വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചായിരുന്നു സംഭവം.

പുലിമുരുകന്‍ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഉള്ള ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രം. പത്ത് പുലികളുമായി ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്യുന്നുണ്ടത്രെ.
ഐ, ബാഹുബലി തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ക്കടക്കം സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ ആണ് പീറ്റര്‍ ഹെയിന്‍

വിഷുവിന് റിലീസ് വളരെ സസ്‌പെന്‍സോടെ ഒരുക്കുന്ന പുലിമുരുകന്‍ 2016 ല്‍ വിഷു ആഘോഷത്തിന് തിയേറ്ററിലെത്തും. ബാല, പ്രഭു, നമിത, കമലീന മുഖര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Loading...

Comments are closed.

More News